case-diary

കോഴിക്കോട്: റെയിൽവേ സ്‌റ്റേഷനു സമീപം യുവാവ് കുത്തേറ്റ് മരിച്ചു. പാറോപ്പടി സ്വദേശി ഫൈസലാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ ഷാനവാസാണ് പ്രതി. മദ്യലഹരിയിൽ വാക്കുതർക്കത്തെ തുടർന്ന് ഫൈസലിനെ ഷാനവാസ് കുത്തുകയായിരുന്നുവെന്നാണ് വിവരം.

അടുത്ത സുഹൃത്തുക്കളായ ഇരുവരും വിവിധ ക്രിമിനൽകേസുകളിൽ പ്രതികളാണ്. ലിങ്ക് റോഡിൽ സുകൃതീന്ദ്ര കല്യാണമണ്ഡപത്തിനു എതിർവശത്ത് ഇരുട്ടുമൂടിയ പ്രദേശത്ത് ഫുട്‌പാത്തിൽവച്ചാണ് കത്തിക്കുത്തു നടന്നത്.

കുത്തിയ ശേഷം ഷാനവാസ് മൂന്നാം പ്ലാറ്റ്‌ഫോമിലേക്ക് ഓടിക്കയറി. ഓട്ടോത്തൊഴിലാളികളും യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി ടൗൺ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.