
ഒാൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി 1-12 ക്ളാസുകളിലെ പ്രാദേശിക ഭാഷകളിൽ ക്ളാസ് നൽകുന്ന പി.എം ഇ-വിദ്യ പരിപാടിക്കായുള്ള ടിവി ചാനലുകളുടെ എണ്ണം 12ൽ നിന്ന് 200 ആയി വർദ്ധിപ്പിക്കും.
2022-23ൽ സയൻസും കണക്കും പ്രതീകാത്മകമായി പഠിപ്പിക്കാൻ 750 വെർച്വൽ ലാബുകളും 75 സ്കില്ലിംഗ് ഇ-ലാബുകളും
ഇലക്ട്രോണിക് ഉള്ളടക്കം ഇന്റർനെറ്റ്, മൊബൈൽ ഫോൺ, ടിവി, റേഡിയോ വഴി
രാജ്യത്തെ വിവിധ സർവകലാശാലകളെ ഏകോപിപ്പിച്ച്, വിവിധ ഭാഷകളിൽ, ഐ.സി.റ്റി മാതൃകയിൽ ലോകനിലവാരമുള്ള വിദ്യാഭ്യാസം വീട്ടുപടിക്കലെത്തിക്കാൻ, സഹായിക്കുന്ന ഡിജിറ്റൽ സർവകലാശാല ആവിഷ്കരിക്കും.
ഓൺലൈൻ പരിശീലനത്തിനും തൊഴിലവസരങ്ങൾക്കുമായി 'ഡേഷ്-സ്റ്റാക്' ഇ-പോർട്ടൽ
'ഡ്രോൺ ശക്തി' ലക്ഷ്യമിട്ട് സ്റ്റാർട്ട്അപ്പുകൾക്ക് പ്രോത്സാഹനം, ഐ.ഐ.ടികളിൽ അടക്കം കോഴ്സുകൾ