
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രക്കിലൂടെ കടത്താൻ ശ്രമിച്ച 824 കിലോഗ്രാം കഞ്ചാവുമായി അഞ്ച് പേർ പിടിയിൽ. പൂർബ ബർധമാൻ ജില്ലയിലെ പുർബസ്തലി പ്രദേശത്ത് നിന്നാണ്
വാഹന പരിശോധനക്കിടെ കഞ്ചാവ് കടത്ത് സംഘം പിടിയിലായത്. പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് ഇവരെ പിടികൂടിയത്. മണിപ്പൂരിൽ നിന്നും ബർദ്വാനിലേയ്ക്ക് കടത്താൻ ശ്രമിക്കവേയാണ് കഞ്ചാവ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പൊലീസും സ്‌പെഷ്യൽ ഫോഴ്സും പരിശോധന കർശനമാക്കിയിരിക്കുകയാണ്. അതേസമയം, പശ്ചിമ ബംഗാളിലെ മറ്റൊരു പ്രദേശത്ത് നിന്നും ഏഴ് കിലോഗ്രാം ഹെറോയിനും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയിരുന്നു.