
ബിസിനസ് സുഗമമാക്കൽ രണ്ടാം ഘട്ടം: സംസ്ഥാനങ്ങളുടെ സഹായത്തോടെ, നടപടികൾ ഡിജിറ്റൽവത്ക്കരിച്ച്, പൗരകേന്ദ്രീകൃത സേവനങ്ങൾക്ക് ഏകജാലക സംവിധാനവും ഉറപ്പാക്കിയും സങ്കീർണ്ണതകൾ ഒഴിവാക്കിയും.
ഹരിത ക്ളിയറൻസ് സംവിധാനമായ പരിവേഷ് പോർട്ടൽ വിപുലമാക്കും
കോർപ്പറേറ്റ് കമ്പനികളുടെ പ്രവർത്തനം ആറുമാസത്തിനുള്ളിൽ അവസാനിപ്പിക്കാൻ സെന്റർ ഫോർ പ്രോസസിംഗ് ആക്സിലറേറ്റഡ് കോർപറേറ്റ് എക്സിറ്റ്(സി-പേസ്)
സുതാര്യതയ്ക്കും കാലതാമസം ഒഴിവാക്കാനും സംഭരണ നടപടികൾ പൂർണമായി കടലാസ് രഹിതം. പൂർണമായും ഒാൺലൈൻ ഇ-ബില്ലിംഗ്.
കരാറുകാർക്ക് ബാങ്ക് ഗാരന്റിക്ക് പകരം ഗോൾഡ് ബോണ്ടുകൾ