
ന്യൂഡൽഹി: ജാർഖണ്ഡിലെ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതിൽ നാലുപേർ സ്ത്രീകളാണ്. ധൻബാദിൽ ഈസ്റ്റേൺ കോൾഫീഡിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം നടന്നത്. ഖനിക്കുള്ളിൽ കൂടുതൽപേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഉള്ളിലുണ്ടായിരുന്നവർക്കുമേൽ മണ്ണിടിഞ്ഞുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
അനധികൃതമായി നടന്ന ഖനനത്തിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഉപേക്ഷിക്കപ്പെട്ട ഖനിയിലാണ് അപകടമുണ്ടായതെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. കമ്പനി അധികൃതരോട് പൊലീസ് വിശദീകരണം ചോദിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.