sreekanth

കൊച്ചി: ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയെത്തുടർന്ന് വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ ഫ്‌ളാറ്റില്‍വച്ചും ഹോട്ടലില്‍വച്ചും ശ്രീകാന്ത് പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ പരാതിയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

എന്നാൽ തനിക്കെതിരായ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്താണെന്നുമാണ് ശ്രീകാന്തിന്റെ വാദം.

വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് യുവതി ആദ്യം ആരോപണം ഉന്നയിച്ചത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. ബലാത്സംഗം ചെയ്‌തെന്നും ഫോൺ സെക്‌സിന് നിർബന്ധിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽപോയി. അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല.