
മലയാള നടനും സംവിധായകനും പരസ്യചിത്ര നിർമാതാവുമാണ് ശ്രീകാന്ത് മുരളി. ഹോം, എബി, വൈറസ്, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ജനപ്രിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു പരസ്യ ചലച്ചിത്ര നിർമാതാവെന്ന നിലയിൽ വിവിധ ഇന്ത്യൻ ഭാഷകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രിയദർശന്റെ സഹസംവിധായകനായി പ്രവർത്തിച്ചിരുന്ന കാലത്തെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീകാന്ത്.
'കിളിച്ചുണ്ടൻ മാമ്പഴം' എന്ന ചിത്രത്തിനായി ലൊക്കേഷൻ കണ്ടെത്താൻ പോയപ്പോഴുണ്ടായ അനുഭവങ്ങൾ പറയുകയാണ് അദ്ദേഹം. നിലമ്പൂർ വച്ച് ചിത്രീകരിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് അവിടുന്ന് ഒറ്റപ്പാലത്തേയ്ക്ക് മാറ്റേണ്ടി വന്നു. നിലമ്പൂരിൽ ലൊക്കേഷൻ നോക്കാനായി ആന്റണി പെരുമ്പാവൂർ പോയപ്പോൾ പോലും നിറയെ ജനങ്ങൾ ചുറ്റും കൂടിയെന്നും അപ്പോൾ ലാലേട്ടൻ അവിടേയ്ക്കെത്തിയാലുള്ള കാര്യം പറയണോ. അതിനാലാണ് ലൊക്കേഷൻ മാറ്റിയതെന്നും ശ്രീകാന്ത് പറയുന്നു. കൂടാതെ രസകരമായ അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. വീഡിയോ കാണാം.