deadbody

ഇടുക്കി: ഉടുമ്പന്‍ചോല കുത്തുങ്കലില്‍ ചെക്ക് ഡാമിന് സമീപത്തുനിന്ന് ഒരു സ്ത്രീ ഉൾപ്പടെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ അന്യ സംസ്ഥാന തൊഴിലാളികളായ ഒരു സ്ത്രീയുടെയും രണ്ട് പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

ഉടുമ്പന്‍ചോലയിലെ ഒരു സ്വകാര്യ ഫാമില്‍ ജോലി ചെയ്യുന്ന മദ്ധ്യപ്രദേശ് മണ്ഡല സ്വദേശികളായ അജയ കുമാർ, ദിലീപ്, റോഷ്ണി എന്നിവരാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. വെള്ളച്ചാട്ടത്തിന് അടുത്ത് കുളിക്കാനിറങ്ങിയതായിരുന്നു മൂവരും. കുളിക്കുന്നതിനിടെ ഒരാള്‍ ഒഴുക്കില്‍പ്പെടുകയും രക്ഷിക്കുന്നതിനിടെ മറ്റു രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടതായുമാണ് പ്രാഥമിക വിവരം.പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്.