
കോട്ടയം: മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില ആശങ്കാവഹമായി തുടരുകയാണെന്ന് മന്ത്രി വിഎൻ വാസവൻ. രക്തസമ്മർദ്ദം സ്‌റ്റേബിൾ ആണെങ്കിലും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടാത്തതാണ് ആശങ്കയുണർത്തുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
'ഇപ്പോഴും അദ്ദേഹം വെന്റിലേറ്ററിൽ തുടരുകയാണ്. രക്തസമ്മർദ്ദം സ്റ്റേബിൾ ആയി നിൽക്കുകയാണ്. കോൺഷ്യസ് ആയിട്ടില്ല. ഇന്നലെ ഞങ്ങൾ വിളിക്കുമ്പോൾ റെസ്‌പോൺഡ് ചെയ്യുന്നുണ്ടായിരുന്നു. ഇന്നത് അത്രത്തോളം കാണുന്നില്ല. അതിനെ തുടർന്ന് ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് കൂടി പുതിയ മരുന്നുകളാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടാനുള്ള ശ്രമത്തിലാണവർ. കേരളത്തിൽ കിട്ടാവുന്നതിൽ ഏറ്റവും ഉന്നതന്മാരായ ഡോക്‌ടർമാരുടെ നിരയാണ് വാവ സുരേഷിനായി അണിനിരന്നിരിക്കുന്നത്. ഏറ്റവും സമർത്ഥരായ ഡോക്‌ടർമാരുടെ സംഘം തന്നെയുണ്ട്'- മന്ത്രി പറഞ്ഞു.
ഇന്നലെ വാവയുടെ ആരോഗ്യനലയിൽ നേരിയ പുരോഗതിയുണ്ടായത് ഏറെ ആശ്വാസം നൽകിയിരുന്നു. ഡോക്ടർ പേര് വിളിച്ചപ്പോൾ അദ്ദേഹം തലയാട്ടുകയും ചെയ‌്തിരുന്നു. വാവ സുരേഷിന്റെ സഹോദരി ലാലി, സഹോദരൻ സത്യദേവൻ, സുഹൃത്തുക്കൾ എന്നിവരാണ് ആശുപത്രിയിലുള്ളത്.
ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍ നിന്ന് മൂര്‍ഖന്‍പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച നാലരയോടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പ് തിരിഞ്ഞുകൊത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.