
അശ്വതി: ഉത്സവാഘോഷപരിപാടികളിൽ പങ്കെടുക്കും. ദേവാലയങ്ങൾ സന്ദർശിച്ച് വഴിപാടുകൾ നടത്തും. അശുഭവാർത്തകൾ കേൾക്കാനിടവരും.
ഭരണി: ഭാഗ്യക്കുറി ലഭിക്കാനിടയുണ്ട്. ഭരണപരമായി പിന്നോക്കാവസ്ഥ നേരിടേണ്ടി വരും. ആരോഗ്യപുഷ്ടിയുണ്ടാകും. വിലപ്പെട്ട ആധാരങ്ങളിൽ ഒപ്പുവയ്ക്കും. വളരെക്കാലമായി കാണുവാനാഗ്രഹിക്കുന്നവരെ കണ്ടുമുട്ടാനും സൗഹൃദം പങ്കിടാനും സാധിക്കും.
കാർത്തിക: കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ വന്നുചേരും. കുടുംബത്തിൽ വിവാഹം ചെറിയ ചടങ്ങിൽ ഒതുക്കിനിറുത്തും. ആദായമാർഗങ്ങൾ വികസിക്കും. അസൂയക്കാരിൽ നിന്ന് ശല്യം ധാരാളമുണ്ടാകാനിടയുണ്ട്.
രോഹിണി: സന്തോഷം ഉളവാക്കുന്ന സംഭവവികാസങ്ങളുണ്ടാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. ദൂരയാത്രകൾ കൊണ്ട് പല നേട്ടങ്ങളുണ്ടാകും. ഉദ്യോഗത്തിനുള്ള മത്സരപരീക്ഷകൾ വിജയിക്കും.
മകയിരം: മത്സരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിനിൽക്കുകയാണ് അഭികാമ്യം. ആരോഗ്യകാര്യങ്ങളിൽ വരുന്ന അശ്രദ്ധമൂലം രോഗിയായിത്തീരുവാനിടയാകും. ഭൃത്യജനങ്ങളെ മാറ്റി പുതിയ ആൾക്കാരെ നിയമിക്കും.
തിരുവാതിര: സാഹിത്യപ്രവർത്തനവും സംഘടനാപ്രവർത്തനവും ഒന്നിച്ചുകൊണ്ടുനടക്കും. ദിനചര്യയിൽ കാര്യമായ വ്യതിയാനമുണ്ടാകും. സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കും.
പുണർതം: പുരാണപാരായണം നടത്തും. ജോലിക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. നവീനഗ്രഹനിർമ്മാണം നിറുത്തിവയ്ക്കും.
പൂയം: പൂർവ്വികസ്വത്ത് ഭാഗിക്കുവാൻ തുടങ്ങും. വസ്തു, വാഹനലബ്ധി ഉണ്ടാകും. സൗന്ദര്യവർദ്ധകസാമഗ്രികൾ വാങ്ങും. സർക്കാരിൽ നിന്ന് അനുകൂലനടപടി, ബന്ധുജനസഹായം എന്നിവ അനുഭവപ്പെടും.
ആയില്യം: ആശയങ്ങൾ എഴുതിവയ്ക്കുന്നതാണെങ്കിലും സാഹിത്യമൂല്യമുള്ള സൃഷ്ടികൾക്കായി അവ സുരക്ഷിതമായി വയ്ക്കും. പണ്ഡിതസദസുകളിൽ ആദരിക്കപ്പെടും. .
മകം: മക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. പുതിയ പ്രവർത്തനമേഖലകൾ തുറന്നുകിട്ടും. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ടിവരും.
പൂരം: വൈദ്യുതി, ആയുധം, വാതകം, രാസപദാർത്ഥങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം. ആഘോഷപരിപാടികളിൽ പങ്കെടുക്കും.
ഉത്രം: ഗൃഹത്തിൽ നവീകരണ പ്രവർത്തനം നടത്തും. വിദേശീയരുമായി ഇടപാടുകൾ നടത്തി ലാഭമുണ്ടാക്കും. സർക്കാർ ജോലി ലഭിക്കാനിടയുണ്ട്.
അത്തം: ആരോഗ്യപുഷ്ടിയും ഗൃഹസൗഖ്യവും അനുഭവപ്പെടും. സത്കർമ്മങ്ങളിൽ പങ്കെടുക്കും. കലാ സാഹിത്യപ്രവർത്തനങ്ങളിൽ ധനവും പ്രശസ്തിയും വർദ്ധിക്കും.
ചിത്തിര: നല്ല ചിന്തകൾ മാത്രം വളർത്തിയെടുക്കുമെന്ന് ദൃഢനിശ്ചയം ചെയ്യും. ആശുപത്രിചികിത്സാ ആവശ്യങ്ങൾക്കായി നല്ലതുക ചെലവഴിക്കും.
ചോതി: ഒന്നിലും സംതൃപ്തി ലഭിക്കുകയില്ല. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. യോഗ, നീന്തൽ, സംഗീതം എന്നിവ പഠിക്കാനാരംഭിക്കും.
വിശാഖം: പുതിയ വാഹനം വാങ്ങിക്കും. ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. രാഷ്ട്രീയപ്രവർത്തകർക്ക് തർക്കങ്ങളേയും എതിർപ്പുകളെയും നേരിടേണ്ടിവരും.
അനിഴം: അനിവാര്യകാര്യങ്ങൾക്കായി മാത്രമേ വീട് വിട്ട് പുറത്തുപോകാവൂ. പകർച്ചവ്യാധികൾ പിടിപെടാതെ സൂക്ഷിക്കണം. ഗൃഹത്തിൽ മോഷണശ്രമം നടത്തും.
തൃക്കേട്ട: വിജനമായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നത് അപകടങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. ദൃശ്യമാദ്ധ്യമങ്ങളിൽ ജോലി ലഭിക്കും. ആത്മീയകാര്യങ്ങളിൽ ശുഷ്കാന്തി കാണിക്കും.
മൂലം: വിശ്രമജീവിതം നയിക്കാനിടയാക്കും. മേലധികാരികളിൽ നിന്ന് ശിക്ഷാനടപടികൾ ഉണ്ടാകാനിടയുണ്ട്. പുതിയ കൂട്ടുകെട്ടുകൊണ്ട് ഗുണാനുഭവമുണ്ടാകും.
പൂരാടം: പൂർണമായും സസ്യഭുക്കായി ജീവിക്കുകവഴി മിക്കരോഗങ്ങളുടേയും ഗൗരവാവസ്ഥ കുറയ്ക്കുവാൻ കഴിയും. യോഗപരിശീലനം തുടരുവാൻ ഉറച്ച തീരുമാനമെടുക്കും.
ഉത്രാടം: ജോലിക്ക് ചെന്നുചേരുവാനുള്ള ഉത്തരവ് ലഭിക്കും. ഔദ്യോഗികമായ കാര്യങ്ങളിലും ആത്മീയ കാര്യങ്ങളിലും അതീവശ്രദ്ധപുലർത്തും.
തിരുവോണം: വിദ്യാഭ്യാസ കാര്യങ്ങളിൽ ഉന്നതമായ പരിഗണന ലഭിക്കും. കേസുകളിൽ വിജയിക്കും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും.
അവിട്ടം: അവിശ്വാസം കാരണം പൊതുചടങ്ങിൽ നിന്ന് ഇറങ്ങിപ്പോരും. തൊഴിൽരംഗത്തുനേരിട്ട് കൊണ്ടിരിക്കുന്ന പിന്നോക്കാവസ്ഥ മാറ്റും. വാഗ്വാദങ്ങളിലേർപ്പെട്ട് ദോഷങ്ങൾ വരുത്താതിരിക്കാൻ വളരെ ശ്രദ്ധിക്കണം.
ചതയം: ചതവ് പറ്റാതെ സൂക്ഷിക്കണം. ചമയങ്ങൾ വാങ്ങും. പരിശ്രമത്തിനനുസരിച്ചുള്ള ഉന്നതി കൈവരിക്കുവാൻ കഴിയുകയില്ല. വ്യവഹാരവിജയം നേടും.
പൂരുരുട്ടാതി: പൂർവ്വികബന്ധം അനുസരിച്ച് ബന്ധുജനങ്ങൾക്ക് അവകാശങ്ങളും ആനുകൂല്യങ്ങളും നൽകും. വാക്കിൽ വിശ്വസിച്ച് മാത്രം ധനം കടം കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
ഉത്രട്ടാതി: ഉത്തരവാദിത്തം മനസിലാക്കി മാത്രം പുതിയ ജോലിയിൽ പ്രവേശിക്കുകയും ഉറച്ചതീരുമാനങ്ങൾ എടുക്കുകയും ചെയ്യും. വ്യവഹാരവിജയം കൈവരിക്കും.
രേവതി: സന്താനങ്ങളുടെ ഉന്നതിക്ക് വേണ്ടി അശ്രാന്തപരിശ്രമം നടത്തും. ഉത്സവത്തിന് നല്ലതുക സംഭാവന ചെയ്യും. കൂടുതൽ ഉറക്കം ഉണ്ടാകാനിടയുണ്ട്.