groupfie

തന്റെ അഭിപ്രായങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്ന വ്യക്തിയാണ് നടിയും പാർലമെന്റംഗവുമായ നസ്രത്ത് ജഹാൻ. പാർലമെന്റിലായാലും അഭിമുഖങ്ങളിലായാലും തന്റെ കാഴ്ചപ്പാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തി കൂടിയാണ് നസ്രത്ത്. കഴിഞ്ഞ വർഷം ശശി തരൂരും നസ്രത്ത് ഉൾപ്പെടെയുള്ള വനിതാ എംപിമാരുമൊത്തുള്ള ഗ്രൂപ്പ്ഫി വിവാദമായിരുന്നു. ഇതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം ഒരു അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് നസ്രത്ത്.

കഴിഞ്ഞ നവംബറിലാണ് കോൺഗ്രസ് എംപി ശശി തരൂർ തന്റെ വനിതാ സഹപ്രവർത്തകർക്കൊപ്പം പാർലമെന്റിൽ നിന്നുള്ള ഒരു 'ഗ്രൂപ്പ്ഫി' പോസ്റ്റ് ചെയ്തിരുന്നത്. "ലോക്‌സഭ ആകർഷകമായ സ്ഥലമല്ലെന്ന് ആരാണ് പറഞ്ഞത്?" എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചത്. ഇതേതുടർന്ന് നിരവധി വിവാദങ്ങൾ ട്വിറ്ററിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു.

ശശി തരൂരിന്റെ ട്വിറ്റർ പോസ്റ്റ്

Who says the Lok Sabha isn’t an attractive place to work? With six of my fellow MPs this morning: ⁦@supriya_sule⁩ ⁦@preneet_kaur⁩ ⁦@ThamizhachiTh⁩ ⁦@mimichakraborty⁩ ⁦@nusratchirps⁩ ⁦⁦@JothimaniMPpic.twitter.com/JNFRC2QIq1

— Shashi Tharoor (@ShashiTharoor) November 29, 2021

ചിത്രം എടുത്തത് മിമി ചക്രവർത്തിയുടെ ഫോണിലാണ്. മറ്റുള്ളവർ ചിത്രത്തെ തെറ്റായ അർത്ഥത്തിൽ എടുത്തത് കണ്ടപ്പോൾ വിഷമം തോന്നി. എന്നാൽ ശശി ജിയെ വ്യക്തിപരമായി അറിയുന്നവർ ഒരിക്കലും അദ്ദേഹം സ്ത്രീ വിരുദ്ധതയാണ് തലക്കെട്ടിലൂടെ ഉദ്ദേശിച്ചതെന്ന് പറയില്ല. അദ്ദേഹം അങ്ങനെയൊരർത്ഥത്തിലല്ല ചിത്രം പങ്കുവച്ചതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും നസ്രത്ത് പറഞ്ഞു.