crime

ബംഗളൂരു: മകളുടെയും ഭാര്യയുടെയും ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിച്ച് യുവാവിന്റെ ക്രൂരത. ജനുവരി 31 ന് പുലർച്ചെ തെക്കുകിഴക്കൻ ബംഗളൂരുവിലെ അഡുഗോഡിന് സമീപം എൽ ആർ നഗറിലാണ് സംഭവം. തോമസ് എന്ന 38 കാരനാണ് ഭാര്യയായ അന്തോണിയമ്മയേയും 13 വയസുകാരിയായ മകളേയും ആക്രമിച്ചത്.

ഇയാൾ ഭാര്യയെ ക്രൂരമായി ആക്രമിക്കുകയും ബോധരഹിതയായപ്പോൾ ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിക്കുകയും ചെയ്തു. അമ്മയെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ 13 വയസുകാരിയുടെ ശരീരത്തിലും തോമസ് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. അമ്മയെ കൊലപ്പെടുത്താൻ പോകുന്നു എന്ന് ഇയാൾ കുട്ടിയോട് പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്. ഇരുവരുടെയും നിലവിളിയെ തുടർന്നാണ് സമീപവാസികൾ വിവരം അറിയുന്നത്. ആളുകൾ വീട്ടിലേക്ക് എത്തിയതിനെ തുടർന്ന് യുവാവ് രക്ഷപ്പെട്ടു.