kooman

ദൃശ്യം2വിന്റെ വമ്പൻ വിജയത്തിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് ജീത്തു ജോസഫ്. കൂമൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. കെ ആർ കൃഷ്‌ണകുമാർ തിരക്കഥ ഒരുക്കുന്ന കൂമൻ നിർമ്മിക്കുന്നത് ആൽവിൻ അന്റണിയാണ്.

Unveiling the title and motion poster of my next #Kooman - The Night Rider starring #AsifAli, written by #KRKrishnakumar & Produced by #AllwinAntony under the banner of #AnanyaFilms !!!

Posted by Jeethu Joseph on Wednesday, 2 February 2022

പേര് പോലെ തന്നെ ഏറെ ദുരൂഹത ഉണർത്തുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവഹിക്കുന്നു. വിഷ്ണു ശ്യാം ആണ് സംഗീതം. വരികൾ വിനായക് ശശികുമാർ. ആർട്ട് രാജീവ് കൊല്ലം. കോസ്റ്റ്യൂം ഡിസൈനർ ലിന്റ ജീത്തു. പ്രോജക്ട് ഡിസൈൻ ഡിക്സൺ പൊദുദാസ്. എഡിറ്റർ വി.എസ്. വിനായക്.