
വിജയ് സേതുപതിയുടെയും തൃഷയുടെയും അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് 96 സിനിമയിലെ റാമും ജാനകിയും. 96നു രണ്ടാം ഭാഗവുമായി സംവിധായകൻ സി. പ്രേംകുമാർ എത്തുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും തരംഗം തീർത്ത പ്രണയചിത്രമായിരുന്നു 96. സി. പ്രേംകുമാർ തന്നെയാണ് രണ്ടാം ഭാഗത്തിനും രചന നിർവഹിക്കുന്നത്. രാമചന്ദ്രൻ എന്ന റാം ആയി വിജയ് സേതുപതിയും ജാനകി എന്ന ജാനു ആയി തൃഷയും വീണ്ടും എത്തുന്നതിന്റെ ആഹ്ളാദത്തിലാണ് ആരാധകർ.1966 ബാച്ചിലെ സ്‌കൂൾ സഹപാഠികൾ 22 വർഷത്തിനുശേഷം ഒരുമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മലയാളിയായ ഗോവിന്ദ് വസന്തയുടെ സംഗീതം 96ന്റെ ആകർഷണീയതയിൽ മുഖ്യപങ്കുവഹിക്കുകയും ചെയ്തു.