mathew

കപ്പ് അടിമാലിയിൽ

മാത്യു തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സഞ്ജു വി. സാമുവൽ കഥ എഴുതി സംവിധാനം ചെയ്യുന്ന കപ്പ് ഫെബ്രുവരി 7ന് അടിമാലിയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിക്കും. പ്രശസ്ത നിർമ്മാതാവ് ഷിബു തമ്മീൻസിന്റെ മകൾ റിയ ഷിബു ആണ് നായിക. റിയ നായികയാകുന്ന ആദ്യ ചിത്രമാണ് കപ്പ്. തിരുവനന്തപുരം ഇന്റർനാഷണൽ സ്കൂളിൽ പ്ളസ് ടു വിദ്യാർത്ഥിയായ റിയയ്ക്ക് നൃത്തത്തിലും ആയോധന കലകളിലും ഏറെ താത്‌പര്യമുണ്ട്. ചിത്രത്തിന്റെ പൂജ കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ നടന്നു.സംവിധായകൻ അൽഫോൻസ് പുത്രൻ സ്വിച്ച് ഒാണും സംവിധായകൻ സിദ്ധിഖ് ഫസ്റ്റ് ക്ളാപ്പും നിർവഹിച്ചു.

വെള്ളത്തൂവൽ എന്ന മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ബാഡ്‌മിന്റൺ കളിയിൽ ഏറെ തത്പരനായ കണ്ണൻ എന്ന യുവാവിന്റെ സ്വപ്ന സാക്ഷാത്കരമാണ് ചിത്രത്തിന്റെ പ്രമേയം. കണ്ണൻ എന്ന കഥാപാത്രത്തെയാണ് മാത്യു തോമസ് അവതരിപ്പിക്കുന്നത്.ഇന്ദ്രൻസ്, ബേസിൽ ജോസഫ്,ഗുരു സോമസുന്ദരം, നമിത പ്രമോദ്,ജൂഡ് ആന്റണി,തുഷാര, മൃണാളിനി, ആനന്ദ് റോഷൻ എന്നിവരാണ് മറ്റു താരങ്ങൾ. അഖിലേഷ് ലത രാജ്- സെൻസൺ ഡ്യൂറോം എന്നിവരുടേതാണ് തിരക്കഥ.അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി നിർമ്മിക്കുന്ന ചിത്രത്തിന് നിഖിൽ എസ്. പ്രവീൺ ഛായാഗ്രഹണം നിർവഹിക്കുന്നു.ഗാനങ്ങൾ മനു മഞ്ജിത് സംഗീതം ഷാൻ റഹ്മാൻ എഡിറ്റർ: റെക്‌സൺ ജോസഫ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ, വസ്‌ത്രാലങ്കാരം നിസാർ അഹമ്മദ്, പ്രൊഡക്‌ഷൻ കൺട്രോളർ നന്ദു പൊതുവാൾ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് പൗലോസ് കുറുമറ്റം.പി.ആർ.ഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.