hri

പുതിയ കൂട്ടുകാരിയ്ക്കൊപ്പമുള്ള ഹൃത്വിക് റോഷന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമത്തിൽ വൈറലായപ്പോൾ എല്ലാവരും അന്വേഷിച്ചത് മാസ്ക് ധരിച്ച ആ സുന്ദരി ആരാണെന്നായിരുന്നു. സുശാന്ത് സിംഗ് നായകനായ ഡിറ്റക്ടീവ് ബ്യോം കേഷ് ബക്ഷിയിലൂടെ ശ്രദ്ധേയയായ സബ ആസാദാണ് ആ സുന്ദരി. മാസ്‌‌ക് ധരിച്ചതിനാൽ മുഖം കൃത്യമായി കാണാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല താരം കൈപിടിച്ചു കൂട്ടിക്കൊണ്ടുവരുന്ന യുവതി ആരെന്ന ആകാംക്ഷയിലായിരുന്നു പാപ്പരാസികൾ . 32 കാരിയായ സബയും ഹൃതിക് റോഷനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഗോവയിൽ വിനോദയാത്രയ്‌ക്ക് പോയിരുന്നുവെന്ന് ബോളിവുഡ് അടക്കം പറയുന്നു. സൂസെയ്‌ൻ ഖാനുമായുള്ള വിവാഹമോചനത്തിനു ശേഷം ഹൃത്വിക് ഗോസിപ്പ് കോളത്തിൽ നിറയുന്നത് ഇതാദ്യമാണ്. 2004ലായിരുന്നു ഹൃത്വിക്കിന്റെയും സൂസെയ്‌ന്റെയും വിവാഹം. 2014ൽഇരുവരും വിവാഹമോചിതരാകുകയും ചെയ്തു. ഇവർക്ക് ഹൃതാൻ, ഹൃഹാൻ, എന്നീ രണ്ടു മക്കളുണ്ട്. വാർ ആണ് അവസാനം പുറത്തിറങ്ങിയ ഹൃത്വിക് ചിത്രം.