വിശാലിന്റെ വീരമേ വാകെ സൂടും നാളെ

സൂര്യ നായകനാകുന്ന എതർക്കും തുനിന്തവൻ മാർച്ച് 10നും പ്രഭാസ് നായകനാകുന്ന രാധേ ശ്യാം മാർച്ച് 11നും ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.ചെറിയ ഇടവേളയ്ക്കുശേഷം സൂര്യ നായകനാകുന്ന ചിത്രം തിയേറ്റർ റിലീസായി എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് എതർക്കും തുനിന്തവന് . പ്രിയങ്ക അരുൾ മോഹനാണ് നായിക. സൂരി, വിനയ്, ശരണ്യ പൊൻവർണൻ, സത്യരാജ് എന്നിവരാണ് മറ്റു താരങ്ങൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. സാഹോയ്ക്കു ശേഷം പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രമായ രാധേശ്യാമിൽ പൂജ ഹെഗ്‌ഡേ ആണ് നായിക. രാധാകൃഷ്ണകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നട, മലയാളം എന്നീ അഞ്ചു ഭാഷകളിലാണ് എത്തുന്നത്. സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, പ്രിയദർശിനി, മുരളിശർമ്മ, സാശാ ചേത്രി, കുനാൽ റോയ്‌കപൂർ എന്നിവരാണ് മറ്റു താരങ്ങൾ. യുവി ക്രിയേഷൻസ്, ടി - സീരിസ് ബാനറിൽ ഭൂഷൺകുമാർ, ഹംസി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മനോജ് പരമഹംസ ഛായാഗ്രഹണം നിർവഹിക്കുന്നു.
വിശാലിനെ നായകനാക്കി നവാഗതനായ തു.പാ. ശരവണൻ രചനയും സംവിധാനവും നിർവഹിച്ച ആക്‌ഷൻ എന്റർടെയ്‌നർ വീരമേ വാകെ സൂടും നാളെ ലോകമെമ്പാടും പ്രദർശനത്തിനെത്തും. ഡിംപിൾ ഹയാതിയാണ് നായിക. ബാബുരാജാണ് ചിത്രത്തിൽ പ്രതിനായകൻ. രവീണ രവി, തുളസി, കവിത ഭാരതി, യോഗി ബാബു, ജോർജ് മരിയ, മാരിമുത്ത്, ബ്ളാക് ഷിപ്പ്, ദീപ്തി, മഹാഗന്ധി എന്നിവരാണ് മറ്റു താരങ്ങൾ. യുവൻ ശങ്കർ രാജാണ് സംഗീത സംവിധാനം.