british-airways

ലണ്ടൻ: അതിശക്തമായ കാറ്റ്, ലാൻഡിംഗിനായി വിമാനത്താവളത്തിലേയ്ക്ക് പറന്നുവരുന്ന വിമാനം. എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാഴ്ച. കൊടുങ്കാറ്റിന്റെ സമ്മർദ്ദം മൂലം നിലം തൊടാനാകാതെ ആടിയുലഞ്ഞ് ഒരു വിമാനം തിരിച്ചുപറക്കുന്ന കാഴ്ചയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. പൈലറ്റിന് ഒരു സല്യൂട്ട് നൽകണമെന്ന് കാണുന്നവർക്കെല്ലാം തോന്നിപ്പോകുന്ന സംഭവം നടന്നത് യു കെയിലെ ഹീത്രോ വിമാനത്താവളത്തിലാണ്.

സ്കോട്ട്‌ലാൻഡിലെ അബെർദീനിൽ നിന്ന് രാവിലെ 10.50ഓടെ ഹീത്രോ വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് വിമാനമായ എ321 ടോഗ എന്ന വിമാനമാണ് കോറി കൊടുങ്കാറ്റിൽപ്പെട്ട് ലാൻഡ് ചെയ്യാനാകാതെ തിരിച്ചുപറന്നത്. കാറ്റിന്റെ ശക്തിയാൽ വിമാനം ആടിയുലയുന്നതും വളരെ പണിപ്പെട്ട് തിരിച്ചു പറക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ബിഗ് ജെറ്റ് ടിവിയാണ് ടിറ്ററിൽ പങ്കുവച്ചത്.

A321 TOGA and Tail Strike!
A full-on Touch and go, with a tail strike! Watch for the paint dust after contact and watch the empennage shaking as it drags. The pilot deserves a medal! BA training could use this in a scenario - happy to send the footage chaps 😉#aviation #AvGeek pic.twitter.com/ibXjmVJGiT

— BIG JET TV (@BigJetTVLIVE) January 31, 2022

We never ask for any payment when the media ask to use our content, today @Reuters offered a token payment so we said ok, and we will donate it to Pilots Together. I also told them of the incredible work you are doing. You all will always have our full support, always ❤️ https://t.co/B9Z2j4KalW

— BIG JET TV (@BigJetTVLIVE) February 1, 2022