
തിരുവനന്തപുരം: ഗർഭാശയഗള കാൻസർ ബോധവത്കരണത്തിന്റെ ഭാഗമായി ലോക കാൻസർ ദിനമായ നാളെ പാലിയം ഇന്ത്യ ഓൺലൈൻ ചലച്ചിത്രപ്രദർശനവും ചർച്ചയും സംഘടിപ്പിക്കുന്നു. വൈകിട്ട് 5.30ന് ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള മൂൺഷൈൻ ഏജൻസിയുടെ 'കോൺക്വറിംഗ് കാൻസർ' എന്ന സിനിമയാണ് പ്രദർശിപ്പിക്കുന്നത്. തുടർന്ന് കോലഞ്ചേരി എം.ഒ.എസ്‌സിയിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ.അജു മാത്യു,തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാലിയേറ്റീവ് സയൻസസ് അഡീഷണൽ ഡയറക്ടർ ഡോ.സുനിൽ കുമാർ എം.എം എന്നിവർ നടത്തുന്ന ചർച്ചയിൽ പാലിയം ഇന്ത്യ സ്ട്രാറ്റജിക് പ്രോഗ്രാംസ് ആൻഡ് പാർട്ണർഷിപ്സ് ഹെഡ് സ്മൃതി റാണ മോഡറേറ്ററാകും. പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്,പാലിയം ഇന്ത്യയുടെ വെബ്‌സൈറ്റിൽ (https://palliumindia.org) ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്കായി പാലിയം ഇന്ത്യ സോഷ്യൽ എൻഗേജ്മെന്റ് വിഭാഗം മേധാവി ബാബു എബ്രഹാമിനെ 9746745502 എന്ന നമ്പരിലോ babu@palliumindia.org എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടുക.