
ക്വീറ്റോ : തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിന്റെ തലസ്ഥാനമായ ക്വീറ്റോയിൽ കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെയുണ്ടായ മണ്ണിടിച്ചിലിൽ 24 മരണം. 48 പേർക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. ഡസൻ കണക്കിന് പേരെ കാണാതായെന്ന് റിപ്പോർട്ടുണ്ട്. ക്വീറ്റോ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. രണ്ട് ദശാബ്ദത്തിനിടെ ഇക്വഡോറിലുണ്ടാകുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. രക്ഷാപ്രവർത്തനത്തിന് സൈന്യമുൾപ്പെടെ രംഗത്തുണ്ട്.