government-childrens-home

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ്ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ ചാടിപ്പോയ സംഭവത്തിൽ സൂപ്രണ്ടിനും സുരക്ഷാ ഓഫീസർക്കുമെതിരെ നടപടി. സൂപ്രണ്ട് സൽമയെ സ്ഥലം മാറ്റി. സുരക്ഷാ ഓഫീസർ നുസൈബയ്ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ച ഉണ്ടായിട്ടും നടപടി സ്വീകരിക്കാതിരുന്നത് സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.

മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി കണ്ടെത്തിയത്. ജീവനക്കാർ കുറവാണെന്ന സ്ഥിരം പല്ലവി തെറ്റാണെന്ന് തെളിഞ്ഞു. നൂറ് അന്തേവാസികൾക്കാണ് 21 ജീവനക്കാരുടെ തസ്തിക അനുവദിച്ചത്. എന്നാൽ നിലവിൽ 37 അന്തേവാസികൾ മാത്രമാണുള്ളത്.13 ജീവനക്കാരുണ്ട്. 37 പെൺകുട്ടികൾക്ക് 13 ജീവനക്കാർ കുറവാണെന്ന വാദം ശരിയല്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.