v

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രയത്നഫലമായി കൊവിഡ് കാലത്ത് എല്ലാ വീടുകളിലേയും സാമ്പത്തിക നില ഭദ്രമായിരുന്നുവെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. യു.പിയിലെ അത്രൗളിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് വർഷം താമരയിലിരുന്ന് ലക്ഷ്മീദേവി ഓരോ വീടുകളും സന്ദർശിച്ചു. ഇത് സാദ്ധ്യമാകാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. സമാജ്​വാദി പാർട്ടിയും ബഹുജൻ സമാജ്​വാദി പാർട്ടിയും പാവപ്പെട്ടവരെക്കുറിച്ച് ഒന്നും ചിന്തിക്കുന്നില്ല. വികസനത്തിനായി ഒന്നും ചെയ്യുന്നില്ല.

ജനങ്ങൾക്ക് വേണ്ടി അവർ എന്താണ് ചെയ്തത്? ഗ്യാസ്, ടോയ്‌ലെറ്റുകൾ, ഇലക്ട്രിസിറ്റി, വീടുകൾ ഇതൊക്കെ ഉണ്ടാക്കിയത് പ്രധാനമന്ത്രിയല്ലേ? നിങ്ങൾ എല്ലാവരും വാക്സിൻ എടുത്തതല്ലേ? അഖിലേഷ് യാദവ് പറഞ്ഞത് ഇത് ബി.ജെ.പിയുടെ വാക്സിൻ ആണെന്നാണ്. അവസാനം അവരും വാക്സിൻ എടുത്തുവെന്ന് ഷാ പരിഹസിച്ചു.