gunda

തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകളുടെ ലിസ്‌റ്റ് പുതുക്കി കേരള പൊലീസ്. 557 പേരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് പൊലീസിന്റെ കണക്കുപ്രകാരം 2750 ഗുണ്ടകളായി. ഏറ്റവുമധികം ഗുണ്ടകളുള്ളത് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ്. ഏറ്റവും കുറവ് കാസർകോട് ജില്ലയിലാണ്.

പൊലീസ് സ്‌റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്‌റ്റേഷനുകൾ അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.

നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന സജീവമായ ആളുകളെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ ലിസ്റ്റിൽ ഉൾപ്പെട്ട 701 പേർക്കെതിരെ കാപ്പ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.