lic

ചെന്നൈ: എൽ.ഐ.സി വാർഷിക പ്ളാനുകളായ ജീവൻ അക്ഷയ് (പ്ളാൻ 857), ജീവൻ ശാന്തി (പ്ളാൻ 858) എന്നിവയുടെ വാർഷികനിരക്കുകൾ ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വന്നവിധം പരിഷ്‌കരിച്ചു. ജീവൻ ശാന്തി പദ്ധതിയിലെ ഇരു വാർഷിക ഓപ്‌ഷനുകളുടെയും പുതുക്കിയ വാർഷികതുക എൽ.ഐ.സി വെബ്സ‌ൈറ്റ്, എൽ.ഐ.സി ആപ്പുകൾ എന്നിവയിലുള്ള കാൽക്കുലേറ്റർ ഉപയോഗിച്ച് കണക്കാക്കാം.

ജീവൻ അക്ഷയ് പ്ളാൻ നിലവിലെ വിതരണശൃംഖലയ്ക്ക് പുറമേ പുതിയ ശൃംഖലയായ കോമൺ പബ്ളിക് സർവീസ് സെന്റർ (സി.പി.എസ്.സി - എസ്.പി.സി) വഴിയും വാങ്ങാം. ഇരു പ്ളാനുകളും ഓൺലൈനിലും ഓഫ്‌ലൈനിലും ലഭിക്കും. വിവരങ്ങൾക്ക്: https://licindia.in/