
ശ്രീനിവാസൻ, രജിഷ വിജയൻ, വിജയ്ബാബു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുൽ റിജി നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന'കീടം' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന 'കീടം' ഫേയ്‌റിഫ്രേംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് വാര്യർ ലിജോ ജോസഫ് രാജൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഗാനരചന-വിനായക് ശശികുമാർ,കളറിസ്റ്റ്- ലിജോ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ- ജെ.പി. മണക്കാട്, കലസംവിധാനം- സതീശ് നെല്ലായി,കോസ്റ്റ്യൂം- മെർലിൻ ലിസബെത്ത്, മേക്കപ്പ്- രതീശ് പുൽപ്പള്ളി, ആക്ഷൻ- ഡേയ്ൻജർ മണി,ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്- ശ്രീകാന്ത് മോഹൻ,ബെൽരാജ് കളരിക്കല,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ഷാജി കൊല്ലം. ക്യാപിറ്റൽ സ്റ്റുഡിയോസ് പ്രദർശനത്തിനെത്തിക്കും.പി .ആർ .ഒ എ. എസ് ദിനേശ്.