
 ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഗാർഹിക സർവേകൾ നടത്തും
കൊച്ചി: വിവിധ സാമൂഹിക-സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള രാജ്യ വ്യാപകമായ പഠനത്തിന്റെ ഭാഗമായി ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഈമാസം ജില്ലയിൽ വിപുലമായ ഗാർഹിക സർവേ സംഘടിപ്പിക്കുന്നു.
ആനുകാലിക ലേബർ ഫോഴ്സ് സർവേ, അസംഘടിത മേഖലയിൽ കാർഷികേതര സംരംഭങ്ങളുടെ വാർഷിക സർവേ, അർബൻ ഫ്രെയിം സർവേ എന്നിവയാണ് നടത്തുന്നത്.
ലേബർ ഫോഴ്സ് 
സർവേ
തൊഴിൽ, തൊഴിലില്ലായ്മ എന്നിവ കണക്കാക്കൽ പ്രധാന ലക്ഷ്യം. ഇതിനായി  ഇലഞ്ഞി, കവലങ്ങാട് , വാളകം, എടവനക്കാട് ,  കിഴക്കമ്പലം, ആലങ്ങാട്, കൊച്ചി കോർപ്പറേഷൻ, എളങ്കുന്നപ്പുഴ, കോതമംഗലം എന്നിവിടങ്ങളിൽ വിവരശേഖരണം നടക്കും.
കാർഷികേതര 
സംരംഭങ്ങൾ
ഉത്പാദനം, വ്യാപാരം, സേവനങ്ങൾ എന്നീ മേഖലകളിലെ അസംഘടിത സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രവർത്തന സവിേശഷതകളെ കുറിച്ചുള്ള വിവരശേഖരണം. വ്യാപാര, വിദ്യാഭ്യാസ, മത സ്ഥാപനങ്ങൾ, ആശുപത്രികൾ ഉൾപ്പടെയുള്ളവയുടെ പ്രവർത്തനങ്ങളും പ്രശ്നങ്ങളും സംബന്ധിച്ചുള്ള വിവര ശേഖരണം. ഗ്രാമ പഞ്ചായത്ത് വാർഡുകളായ കറുകുറ്റി ( വാർഡ് 14, 8) , വേങ്ങൂർ (വാർഡ് 4) , മഴുവന്നൂർ (വാർഡ് 4 ), തിരുവണിയൂർ (വാർഡ് ഒന്ന് ) , മഞ്ഞപ്ര (വാർഡ് 4) , എടവനക്കാട് ( വാർഡ് 6) , ഇലഞ്ഞി ( വാർഡ് 2) എന്നിവിടങ്ങളിൽ സർവേയുണ്ടാകും
കൊച്ചി കോർപ്പറേഷൻ, ഏലൂർ, കളമശ്ശേരി, ചേരാനല്ലൂർ,കെടാമംഗലം, എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ എന്നീ പ്രദേശങ്ങളിലും സർവേയുണ്ടാകും.
അർബൻ ഫ്രെയിം
സർക്കാർ സർവേകൾക്കായി നഗര പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കുകയാണ് ലക്ഷ്യം. കൊച്ചി കോർപറേഷൻ, നോർത്ത്, പെരുമ്പാവൂർ, പുത്തൻവേലിക്കര, കാലടി, വെള്ളൂർകുന്നം വില്ലേജുകളിൽ ആരംഭിച്ചു.