
വാഷിംഗ്ടൺ : ആറ് മാസം മുതൽ അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് 19 വാക്സിന് യു.എസിൽ അടിയന്തര അനുമതി തേടി ഫൈസർ - ബയോൺടെക്. രണ്ട് ഡോസാണ് വാക്സിൻ. യു.എസിലെ ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിലാണ് ഫൈസറിന്റെ നീക്കം.
ഫെബ്രുവരി 15 ചേരുന്ന എഫ്.ഡി.എ യോഗത്തിൽ അനുമതി സംബന്ധിച്ച തീരുമാനമെടുക്കും. അനുമതി ലഭിച്ചാൽ 5 വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള ആദ്യ കൊവിഡ് വാക്സിൻ ഫൈസർ - ബയോൺടെകിന്റേതാകും.
യു.എസിൽ കൊവിഡ് വാക്സിൻ ലഭ്യമാകാനുള്ള ഏക ഗ്രൂപ്പാണ് അഞ്ചിൽ താഴെ പ്രായമുള്ള കുട്ടികൾ. യു.എസിൽ കുട്ടികളിൽ കൊവിഡ് വ്യാപന നിരക്ക് ഗണ്യമായി ഉയരുകയാണ്. 12 വയസുള്ള കുട്ടികൾക്കുള്ള വാക്സിന് കഴിഞ്ഞ മാസമാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ( എഫ്.ഡി.എ ) അനുമതി നൽകിയത്.