malabar

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള വികസനപദ്ധതിയുടെ ഭാഗമായി ഡൽഹി എൻ.സി.ആറിലെ ഗുരുഗ്രാമിലും പ്രീത്‌വിഹാറിലും പുതിയ ഷോറൂമുകൾ തുറന്നു. ഉദ്ഘാടനം വിർച്വൽ പ്ളാറ്റ്‌ഫോമിലൂടെ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് നിർവഹിച്ചു.

തുടർന്ന് ഗുരുഗ്രാം ഷോറൂം മുൻ ഡെപ്യൂട്ടി മേയർ പരംജീത് കടാരിയയും പ്രീത്‌വിഹാർ ഷോറൂം ഓംപ്രകാശ് എം.എൽ.എയും ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു. മലബാർ ഗ്രൂപ്പ് നോർത്ത് റീജിയണൽ ഹെഡ് എൻ.കെ. ജിഷാദ്, മാനേജ്‌മെന്റ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

ജനുവരിയിൽ പുതുതായി 22 ഷോറൂമുകൾ ഉദ്ഘാടനം ചെയ്യുകയെന്ന മലബാർ ഗോൾഡിന്റെ ലക്ഷ്യം ഇതോടെ സാക്ഷാത്കരിക്കപ്പെട്ടു. പത്ത് ഷോറൂമുകൾ ഇന്ത്യയിലും 12 എണ്ണം വിദേശത്തുമാണ് തുറന്നത്.