
കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് നടപ്പുവർഷത്തെ ഡിസംബർപാദത്തിൽ 26 ശതമാനം വളർച്ചയോടെ 39.76 കോടി രൂപ ലാഭം നേടി. 31.50 കോടി രൂപയായിരുന്നു മുൻവർഷത്തെ സമാനപാദ ലാഭം. മൊത്തം വരുമാനം 104.61 കോടി രൂപയിൽ നിന്ന് 129.58 കോടി രൂപയിലെത്തി; വർദ്ധന 24 ശതമാനം.
നടപ്പുവർഷം ആദ്യ ഒമ്പതുമാസക്കാലത്തെ ലാഭം 118.62 കോടി രൂപയാണ്. 2020-21ലെ സമാനകാലത്തെ ലാഭം 89.3 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 304.26 കോടി രൂപയിൽ നിന്ന് 377.78 കോടി രൂപയായി. 11.5 ലക്ഷത്തിലേറെ ഇടപാടുകാർ നിലവിൽ ജിയോജിത്തിനുണ്ട്. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്‌തി 64,000 കോടിയോളം രൂപ.