i-league

കൊൽക്കത്ത: കൊവിഡിനെ തുടർന്ന് പാതിവഴിയിൽ നിറുത്തിവെച്ച ഐ-ലീഗ് ഫുട്ബാൾ മാർച്ച് മൂന്നിന് പുനരാരംഭിക്കുമെന്ന് ആൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ അറിയിച്ചു.

ഇതിന്റെ ഭാഗമായുള്ള ബയോ ബബിൾ ഫെബ്രുവരി 20 മുതൽ ആരംഭിക്കുമെന്നും കളിക്കാരുടെയും ഒഫീഷ്യലുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കർശനമായ കൊവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കുമെന്നും എ.ഐ.എഫ്.എഫ് വ്യക്തമാക്കി.

ബയോ ബബിളിനുള്ളിൽ കൊവിഡ് പടർന്നതിനെ തുടർന്ന് ജനുവരി മൂന്നിനാണ് കൊൽക്കത്തയിൽ നടന്നുവന്ന ഐ-ലീഗ് നിറുത്തിവച്ചത്. 45 പേരോളം രോഗബാധിതരായിരുന്നു. ഇത്തവണ സീസണിൽ ആറു മത്സരങ്ങൾ മാത്രമാണ് നടന്നത്.