thomas-netto

തിരുവനന്തപുരം: ലത്തീൻ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം പുതിയ ആർച്ച് ബിഷപ്പായി മോൺ.തോമസ് ജെ നെറ്റോയെ പ്രഖ്യാപിച്ചു. ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യമാണ് പുതിയ മെത്രാനെ പ്രഖ്യാപിച്ചത്. 75 വയസ് പൂ‌ർത്തിയായതിനാൽ ആർച്ച് ബിഷപ്പ് സ്ഥാനം ഉൾപ്പടെ ഭരണച്ചുമതലകളിൽ നിന്നും വിരമിക്കുന്നതായി ഡോ.സൂസപാക്യം പ്രഖ്യാപിച്ചതോടെയാണ് ഫാദർ തോമസ്.ജെ.നെറ്റോയെ ആർച്ച് ബിഷപ്പായി തിരഞ്ഞെടുത്തത്. കഴിഞ്ഞ മാർച്ചിലാണ് സൂസപാക്യത്തിന് 75 വയസ് പൂർത്തിയായത്. പാളയം പള‌ളിയിൽ നടന്ന മെത്രാഭിഷേക ദിവ്യബലിക്കിടെയാണ് സൂസപാക്യം തോമസ്.ജെ.നെറ്റോയെ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്.