irctc

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമു തീർത്ഥാടന, ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാവുന്ന ട്രെയിൻ ടൂർ പാക്കേജുകൾ ഐ.ആർ.സി.ടി.സി അവതരിപ്പിച്ചു. മധുര, രാമേശ്വരം, ധനുഷ്‌കോടി പാക്കേജിലൂടെ മധുര മീനാക്ഷി ക്ഷേത്രം, തിരുമലൈ നായ്ക്കർ കൊട്ടാരം, പുരാണപ്രസിദ്ധവും ഭാരതത്തിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ ഒന്നുമായ രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം, ധനുഷ്‌കോടി എന്നിവിടങ്ങൾ സന്ദർശിക്കാം.

ട്രെയിൻ ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വ്യാഴാഴ്ചകളിൽ കേരളത്തിൽ നിന്ന് പുറപ്പെടും. കേരളത്തിലെ പ്രധാന റെയിൽവേ സ്‌റ്റേഷനുകളിൽ നിന്ന് ട്രെയിനിൽ പ്രവേശിക്കാം. ടിക്കറ്റ് നിരക്ക് 8,800 രൂപ മുതൽ. ചെന്നൈ, മഹാബലിപുരം, പോണ്ടിച്ചേരി പാക്കേജിലൂടെ മറീന ബീച്ച്, കപാലീശ്വര ക്ഷേത്രം, ശ്രീപാർത്ഥസാരഥി ക്ഷേത്രം പുതുച്ചേരിയിലെ ശ്രീഅരബിന്ദോ ആശ്രമം, പോണ്ടിച്ചേരി മ്യൂസിയം, ഫ്രഞ്ച് യുദ്ധസ്മാരകം, പോണ്ടിച്ചേരി ബീച്ച്, മഹാബലിപുരത്തെ ഷോർ ടെമ്പിൾ, ശില്പ മ്യൂസിയം, പഞ്ചരഥങ്ങൾ തുടങ്ങിയവ സന്ദർശിക്കാം. ടിക്കറ്റ് നിരക്ക് 12,600 രൂപ മുതൽ.

ട്രെയിൻ യാത്ര, ഭക്ഷണമുൾപ്പെടുന്ന ഹോട്ടൽ താമസം, യാത്രയ്ക്ക് എ.സി. വാഹനം, യാത്രാ ഇൻഷ്വറൻസ് എന്നിവയുൾപ്പെടുന്നതാണ് പാക്കേജുകൾ. വിവരങ്ങൾക്ക് : 8287932095 (തിരുവനന്തപുരം), 8287932082 (കൊച്ചി), 8287932098 (കോഴിക്കോട്).