
കറാച്ചി : പാകിസ്ഥാനിൽ വ്യവസായി വെടിയേറ്റ് മരിച്ചു. സിന്ധ് പ്രവിശ്യയിലെ ഗോട്കി ജില്ലയിലെ ദഹാർകിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സദൻ ലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. തന്റെ സ്ഥലത്ത് പുതിയതായി പ്രവർത്തനം ആരംഭിച്ച കോട്ടൺ ഫാക്ടറിയുടെയും ഫ്ലോർ മില്ലിന്റെയും ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയാണ് സദൻ ലാലിന് വെടിയേറ്റത്.
സദൻ ലാലിന്റെ രണ്ടേക്കർ സ്ഥലത്തെ ചൊല്ലി ഏറെ നാളായി തർക്കം നിലനിന്നിരുന്നു. ഇതിന്റെ പേരിൽ പാകിസ്ഥാൻ വിട്ട് പോകണമെന്നും ഇല്ലെങ്കിൽ ജീവന് ഭീഷണിയാകുമെന്നും കാട്ടി ചിലർ ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. എട്ട് വർഷങ്ങൾക്ക് മുമ്പും സദൻ ലാലിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. സദൻ ലാലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രദേശത്തെ ഹിന്ദു സംഘടനകൾ റോഡ് ഉപരോധിച്ചു. അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു.