bath-

ശരീരത്തെ ശുചിയായി വയ്ക്കുക എന്നതിലുപരി കുളിക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. കുളി ക്ഷീണം ഇല്ലാതാക്കി,​ ശരീരത്തിനും മനസിനും ഉണർവ് നൽകുന്നു. അലർജികളേയും അണുബാധകളെയും പ്രതിരോധിക്കുന്നതിനോടൊപ്പം വിശപ്പിനെ ഉത്തേജിപ്പിക്കാനും കുളിക്കുന്നതിലൂടെ സാധിക്കുമെന്ന് ആയുർവേദത്തിൽ പറയുന്നുണ്ട്.


രാവിലെ പ്രഭാതകൃത്യങ്ങൾക്ക് ശേഷം ദേഹത്ത് എണ്ണ തേച്ച് അൽപ്പം വ്യായാമം ചെയ്യുക. എന്നിട്ട് അരമണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളത്തിൽ പയറു പൊടി, കടലമാവ്, വീര്യം കുറഞ്ഞ സോപ്പ് എന്നിവയിലേതെങ്കിലും തേച്ച് കുളിക്കാം. എന്നാൽ ചൂട് കൂടിയ വെള്ളം തലയിൽ ഒഴിക്കുന്നത് കണ്ണിനും മുടിക്കും കേടുണ്ടാക്കും. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദഹനത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ ആഹാരം കഴിഞ്ഞ് ഉടനെ കുളിക്കരുത്. കൂടാതെ

അസ്ഥിരോഗങ്ങളും ആസ്തമ ഉൾപ്പടെയുള്ള ശ്വാസകോശ രോഗങ്ങളുമുള്ളവർ വൈകിട്ട് അഞ്ചിന് ശേഷം തല കുളിക്കുന്നത് കഴിവതും ഒഴിവാക്കണം.