k-rail

കോഴിക്കോട്: കെ - റെയിൽ ഉപേക്ഷിച്ചെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് വെങ്ങളം കെ - റെയിൽ വിരുദ്ധ സമരസമിതി കൺവീനർ പി.കെ.സാഹിർ പറഞ്ഞു. കേന്ദ്രസർക്കാർ തത്ക്കാലം അനുമതി നൽകില്ലെന്ന തീരുമാനം സമരസമിതിക്ക് ആശ്വാസം പകരുന്നതാണ്. വന്ദേ ഭാരത് എക്സ്പ്രസ് വരുന്നതോടെ കെ- റെയിലിന്റെ പ്രസക്തി ഇല്ലാതാകും.

വെങ്ങളം കെ- റെയിൽ വിരുദ്ധ സമരസമിതിയുടെ പ്രക്ഷോഭം ഫെബ്രുവരി 13ന് 500 ദിവസം തികയുകയാണ്.

ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും സംസ്ഥാന സർക്കാർ സർവേ നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനം.