
ന്യൂഡൽഹി: ജമ്മു കാശ്മീർ, യു.പി, മദ്ധ്യപ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം മാദ്ധ്യമ പ്രവർത്തകർക്കും മാദ്ധ്യമസ്ഥാപനങ്ങൾക്കുമെതിരായ ആക്രമണങ്ങൾ കൂടിയതായി റിപ്പോർട്ട്. ന്യൂഡൽഹി ആസ്ഥാനമായ മനുഷ്യവകാശ സംഘടനയായ റൈറ്റ്സ് ആൻഡ് റിസ്ക് അനാലിസിസ് ഗ്രൂപ്പാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.റിപ്പോർട്ട് പ്രകാരം രാജ്യത്തുടനീളം കഴിഞ്ഞ വർഷം ആറ് മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും 108 പേർ ആക്രമിക്കപ്പെടുകയും 13 മാദ്ധ്യമ സ്ഥാപനങ്ങൾക്കും പത്രങ്ങൾക്കുമെതിരെ ഭീഷണികളുണ്ടാവുകയും ചെയ്തിട്ടുണ്ട്.രാജ്യത്ത് കഴിഞ്ഞ വർഷം എട്ട് വനിതാ മാദ്ധ്യമപ്രവർത്തകർ അറസ്റ്റുചെയ്യപ്പെട്ടതായും റിപ്പോർട്ട് സൂചിപ്പിച്ചു. ജമ്മു കാശ്മീർ, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിലെ മാദ്ധ്യമപ്രവർത്തകർക്കെതിരെയുള്ള വ്യാപകമായ ആക്രമണങ്ങൾ രാജ്യത്തെ ആവിഷ്കാരസ്വാതന്ത്രം തകരുന്നതിന്റെ സൂചനയാണെന്ന്  ആർ.ആർ.എ.ജിയുടെ ഡയറക്ടറായ സുഹാസ് ചക്മ അഭിപ്രായപ്പെട്ടു.
 ജമ്മു കാശ്മീർ (25),  യു.പി (23),  മദ്ധ്യപ്രദേശ് (16)  ത്രിപുര (15),  ഡൽഹി (8),  ബിഹാർ (6),  അസാം (5),  ഹരിയാന, മഹാരാഷ്ട്ര (4 ),  ഗോവ, മണിപ്പൂർ (3 ),  കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ (2 ),  ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, കേരളം (1 )