pic

കൊളംബോ : ഊർജ ക്ഷാമം രൂക്ഷമായ ശ്രീലങ്കയ്ക്ക് അടിയന്തരമായി എണ്ണവാങ്ങുന്നതിന് 500 മില്യൺ ഡോളർ വായ്പ നൽകി ഇന്ത്യ. ഇന്ത്യൻ വിതരണക്കാരിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാനാണ് വായ്പ. സാമ്പത്തിക പ്രതിസന്ധി മൂലം താപ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നത് ശ്രീലങ്കയിലെ ഗതാഗത ശൃംഖലയെ വരെ ബാധിച്ചിരുന്നു. രാജ്യത്തെ കൽക്കരി താപവൈദ്യുത നിലയത്തിലെ തകരാർ മൂലം അപ്രഖ്യാപിത വൈദ്യുതി മുടക്കം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകളും പാചക വാതക, മണ്ണെണ്ണ ക്ഷാമവും ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്. ഭക്ഷ്യവിലപ്പെരുപ്പവും റെക്കോഡ് വേഗത്തിൽ കുതിച്ചിരുന്നു. ഭക്ഷ്യവസ്തുക്കൾ, മരുന്ന എന്നിവയുടെ ഇറക്കുമതിയ്ക്കായി ഇന്ത്യയിൽ നിന്ന് നൂറ് കോടി ഡോളറിന്റെ വായ്പ സംബന്ധിച്ച ചർച്ചകളും നടക്കുന്നതായാണ് വിവരം.