
കോഴിക്കോട് : കാരപ്പറമ്പിൽ യുവാവിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 1.40ഓടെ കാരപ്പറമ്പ് ദേശത്ത് അറഫാ അപ്പാർട്ട്മെന്റിന് മുൻവശം വെച്ചാണ് 72.16 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയത്. കരുവിശ്ശേരി ദേശത്ത് ശാന്തിരുത്തിവയൽ വീട്ടിൽ ശിഖിൽ (26)നെ അറസ്റ്റ് ചെയ്തു.
16 പ്ലാസ്റ്റിക് ബോട്ടിലുകളിലായിലായാണ് ഇവ സൂക്ഷിച്ചത്. കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയിൽ നിന്നുള്ള രഹസ്യ വിവരത്ത തുടർന്ന് കോഴിക്കോട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി. ശരത്ബാബുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത ഹാഷിഷ് ഓയിൽ കോയമ്പത്തൂരിൽ നിന്നും വാങ്ങിയതാണെന്ന് പ്രതി സമ്മതിച്ചു. ഹാഷിഷ് ഓയിലിന്റെ ഉറവിടത്തെ കുറിച്ച് എക്‌സൈസ് സൈബർ വിങ്ങുമായി ചേർന്ന് അന്വേഷണം നടത്തുന്നുണ്ട്.
പ്രിവന്റീവ് ഓഫീസർ മനോജ് കുമാർ യു.പി, കോഴിക്കോട് എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സജീവൻ എം, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗംഗാധരൻ, റിഷിത്ത് കുമാർ ടി.വി, റെജിൻ എക്‌സൈസ് ഡ്രൈവർ ബി. ബിനീഷ് ആന്വേഷണ സംഘത്തിലുണ്ടായിരുന്നു.