
തിരുവനന്തപുരം : കരിപ്പൂരില്‍ 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. സ്വര്‍ണവുമായി വന്നവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയവരും പിടിയിലായി.
ഇന്ന് പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്. ഏകദേശം മൂന്ന് മണിക്കൂറോളം നേരമാണ് വിവിധ വിമാനങ്ങളില്‍ കരിപ്പൂരില്‍ എത്തിയ യാത്രക്കാരെ പരിശോധിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍തോതില്‍ സ്വര്‍ണമെത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗ.ള്‍ഫില്‍ നിന്ന് വിവിധ വിമാനങ്ങളില്‍ എത്തിയവരാണ് പിടിയിലായത്.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയവരും പിടിയിലായിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ടു കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനയില്‍ ഇത്രയും ആളുകള്‍ ഒരേ സമയം പിടിയിലാവുന്നത് അപൂര്‍വ്വമാണെന്നാണ് റിപ്പോര്‍ട്ട്.