
കോട്ടയം: കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഞായറാഴ്‌ചകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് തേടി ഓർത്തഡോക്‌സ് സഭ. വിശ്വാസികൾക്ക് ഞായറാഴ്‌ച ആരാധനയ്‌ക്ക് പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയാണുളളതെന്ന് ഓർത്തഡോക്‌സ് സഭാ കാത്തോലിക ബാവ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ പറഞ്ഞു, ഈ സാഹചര്യത്തിൽ ഇളവ് വേണമെന്നും സർക്കാരിന്റെ അടിയന്തര ശ്രദ്ധ വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഭയുടെ പരിപൂർണ പിന്തുണയും ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവ അറിയിച്ചു. ഡിസംബർ 23,30 ദിവസങ്ങളിൽ പ്രഖ്യാപിച്ച നിയന്ത്രണം തുടരാനായിരുന്നു മുൻപ് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചത്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം മാറ്റമില്ലാതെ തുടരുന്നതിനാലായിരുന്നു ഇത്. സംസ്ഥാനത്ത് ഇന്നും പ്രതിദിന കൊവിഡ് കണക്ക് 50,000 കടന്നിരുന്നു.