kk


ആ​ന്റി​ഗ്വ​ ​:​ ​ കരുത്തരായ ഓസ്ട്രേലിയയെ 96 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 290 ലക്ഷ്യത്തിന് മുന്നിൽ ഓസ്ട്രേലിയ കാലിടറി വീണു. 41.5 ഓവറിൽ 194 റൺസിൽ ഓസ്ട്രേലിയയുടെ പോരാട്ടം അവസാനിച്ചു. അർദ്ധസെഞ്ചുറി നേടിയ ലാച്ച്ലാൻ ഷ്വോയ്ക്ക് മാത്രമേ ഇന്ത്യൻ ആക്രമണത്തിന് മുന്നിൽ കുറച്ചെങ്കിലും പിടിച്ചുനിൽക്കാനായുള്ളു. 3 വിക്കറ്റ് നേടിയ വിക്കി ഓസ്വാലും രണ്ട് വിക്കറ്റ് വീതം നേടിയ നിഷാന്ത് സിന്ധുവും രവികുമാറുമാണ് കംഗാരുക്കൂട്ടത്തെ കൂട്ടിലടച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 290 റണ്‍സാണെടുത്തത്. 37​ ​റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ​ ​ര​ണ്ട് ​വി​ക്ക​റ്റു​ക​ൾ​ ​ന​ഷ്ട​മാ​യി​രു​ന്ന​ ​ഇ​ന്ത്യ​യെ​ ​മൂ​ന്നാം​ ​വി​ക്ക​റ്റി​ൽ​ ​ഒ​രു​മി​ച്ച​ ​നാ​യ​ക​ൻ​ ​യാ​ഷ് ​ധു​ള്ളി​ന്റെ​യും​ ​(78​*​)​ ​ഷെ​യ്ഖ് ​റ​ഷീ​ദി​ന്റെ​യും​ ​(67​*​)​ ​മി​ക​ച്ച​ ​ബാ​റ്റിം​ഗാ​ണ് ​വ​ലി​യൊ​രു​ ​ത​ക​ർ​ച്ച​യി​ൽ​ ​നി​ന്ന് ​ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഇ​ൻ​ഫോം​ ​ബാ​റ്റ്സ്മാ​ൻ​ ​അം​ഗ്രി​ഷ് ​ര​ഘു​വം​ശി​യെ​ ​(6​)​ ​എ​ട്ടാം​ ​ഓ​വ​റി​ൽ​ ​ന​ഷ്ട​മാ​കു​മ്പോ​ൾ​ ​സ്കോ​ർ​ ​ബോ​ർ​ഡി​ൽ​ 16​ ​റ​ൺ​സേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​സാ​ൽ​സ്മാ​ൻ​ ​അം​ഗ്രി​ഷി​നെ​ ​ക്ളീ​ൻ​ ​ബൗ​ൾ​ഡാ​ക്കു​ക​യാ​യി​രു​ന്നു.​ടീം​ ​സ്കോ​ർ​ 37​ലെ​ത്തി​ച്ച​യ​പ്പോ​ൾ​ ​ഹ​ർ​നൂ​ർ​ ​സിം​ഗും​ ​(16​)​ ​കൂ​ടാ​രം​ ​ക​യ​റി.​ ​തു​ട​ർ​ന്നാ​ണ് ​സെ​ഞ്ച്വ​റി​ ​കൂ​ട്ടു​കെ​ട്ടു​മാ​യി​ ​യാ​ഷും​ ​ഷെ​യ്ഖും​ ​ക​ളം​ ​നി​റ​ഞ്ഞ​ത്.