
തിരുവനന്തപുരം: ഗുണ്ട മെന്റൽ ദീപുവിന് കുപ്പികൊണ്ട് അടിയേറ്റ് തലയ്ക്ക് പരിക്ക്. മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയായിരുന്നു. ഇയാൾക്കൊപ്പം മദ്യപിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാൾ ഗുരുതരാവസ്ഥയിലാണ്.
ഇന്നലെ അർദ്ധരാത്രി ചന്തവിളയിലാണ് സംഭവം. ദീപുവിനെ ആക്രമിച്ചയാളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയെ ചോദ്യം ചെയ്യുകയാണ്. ഇയാളും ദീപുവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. 2020 സെപ്തംബറിൽ ഗുണ്ടയായ ശരത് ലാലിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതിയാണ് ദീപു.