
വാഷിംഗ്ടണ്‍: വേൾഡ് മലയാളി കൗൺസിൽ വാഷിംഗ്ടണ്‍ ഡിസി പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനം ഓണ്‍ലൈനായി ആഘോഷിച്ചു. ഡബ്ല്യുഎംസിയുടെ എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ ചെയര്‍പേഴ്‌സണ്‍ ഡോ കലാ അശോകിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രവാസികളടക്കമുള്ള നിരവധിപേർ പങ്കെടുത്തു. ഡബ്ല്യുഎംസി വാഷിംഗ്ടണ്‍ ഡിസി പ്രസിഡന്റ് പ്രസിഡന്റ് മോഹന്‍കുമാര്‍ അറുമുഖവും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്ന് വിളക്കുതെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഘോഷത്തിൽ പങ്കെടുത്തവർക്ക് മോഹന്‍കുമാര്‍ അറുമുഖവും സെക്രട്ടറി ഡോ മധുവും ചെയര്‍മാന്‍ വിന്‍സണ്‍ പാലത്താനിങ്കലും ആശംസകള്‍ നേർന്നു. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രധാന്യവും ചരിത്രവും ഡോ കലാ അശോക് വിവരിച്ചു. മന്ത്രി ചിഞ്ചു റാണി ആയിരുന്നു മുഖ്യാതിഥി.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ എംഎല്‍എ മോന്‍സ് ജോസഫ് അഭിനന്ദിച്ചു. മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍, മുന്‍ യുഎന്‍ സാമ്പത്തിക ഉപദേഷ്ഠാവ് ഏബ്രഹാം ജോസഫ്, ഗ്ലോബല്‍ പ്രസിഡന്റ് ടി പി വിജയന്‍, ചെയര്‍മാന്‍ ജോണി കുരുവിള, ട്രഷറര്‍ ജെയിംസ് കൂടല്‍, അമേരിക്ക റീജിയന്‍ പ്രസിഡന്റ് തങ്കം അരവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ ജയകുമാര്‍ നായര്‍ നന്ദി രേഖപ്പെടുത്തി.

ആഘോഷ ചടങ്ങിൽ അപര്‍ണ പണിക്കർ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. സ്വാതന്ത്ര്യത്തിനായി നടന്ന ത്യാഗോജ്ജലമായ സ്മരണകള്‍ ഉണര്‍ത്തുന്ന ആതിര ഷാഹിയുടെ വീഡിയോയും ശ്രദ്ധേയമായി. രാകേഷും സംഘവും ചേർന്ന് ദേശീയഗാനം ആലപിച്ചു. സുഷമ പ്രവീണ്‍, ബൈജു ആചാരി എന്നിവരുടെ ആലാപനം, കെസിഎസ് കളരി വിദ്യാര്‍ത്ഥികളുടെ കളരി അഭ്യാസം, വിജിലി ബാഹുലേയന്‍, സായ വിജിലി എന്നിവരുടെ പ്രകടനം ശ്രദ്ധേയമായി.