
ബംഗളൂരു: ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് മുങ്ങിമരിച്ചു. എളിയാർപടവ് സ്വദേശി ലോയിഡ് ഡിസൂസ(28) ആണ് മരിച്ചത്. ഇയാൾക്ക് രണ്ട് കാമുകിമാരുണ്ടായിരുന്നു. കാമുകൻ ചതിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതികളിലൊരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കടലിൽ ചാടിയ കാമുകിയെ യുവാവ് രക്ഷപ്പെടുത്തി. എന്നാൽ തിരയിൽപ്പെട്ട ഇയാളുടെ തല പാറക്കെട്ടിൽ ഇടിക്കുകയായിരുന്നു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കർണാടകയിലെ സോമേശ്വർ കടപ്പുറത്തായിരുന്നു സംഭവം.
താനല്ലാതെ യുവാവിന് മറ്റൊരു കാമുകി കൂടി ഉണ്ടെന്ന് യുവതികൾ മനസിലാക്കിയതോടെയാണ് പ്രശ്നം തുടങ്ങിയത്. പ്രശ്നം സംസാരിച്ച് ഒത്തുതീർപ്പാക്കാൻ വേണ്ടി ലോയിഡ് രണ്ടുപേരെയും വിളിച്ചുവരുത്തി. സംസാരിക്കുന്നതിനിടയിൽ യുവതി കടലിലേക്ക് ചാടുകയായിരുന്നു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിയത്. പ്രവാസിയായിരുന്ന ഇയാൾ കൊവിഡിനെ തുടർന്നാണ് നാട്ടിലെത്തിയത്.