
അഭിനയകളരിയിൽ പങ്കെടുത്ത് നടൻ ജയറാമിന്റെ മകൾ മാളവിക ജയറാം. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റർ നടത്തിയ അഭിനയ കളരിയിലാണ് മാളവിക ജയറാം പങ്കെടുത്തത്. ഞാൻ കവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ച ആദ്യ നിമിഷം തന്നെ ആദിശക്തി തിയേറ്ററിൽ എന്റെ ഹൃദയം കവർന്നു എന്ന അടിക്കുറിപ്പോടെ മാളവിക തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം വൈറലായി.
തെന്നിന്ത്യയിലെ നിരവധി യുവ അഭിനേതാക്കൾ മാളവികയ്‌ക്കൊപ്പം അഭിനയക്കളരിയിലുണ്ടായിരുന്നു. സൂഫിയും സുജാതയും എന്ന ചിത്രത്തിൽ സൂഫിയെ അവതരിപ്പിച്ച ദേവ് മോഹൻ, തെലുങ്ക് താരം നിഹാരിക കോണിഡേല, മോഡൽ ശ്രുതി തുളി, നടൻ സൗരഭ് ഗോയൽ തുടങ്ങിയവർ അഭിയകളരിയിൽ പങ്കെടുത്തിരുന്നു.
മാളവിക സിനിമയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നതറിഞ്ഞ് സന്തോഷത്തിലാണ് ആരാധകർ. സഹോദരൻ കാളിദാസ് ജയറാം സിനിമയിലേക്കെത്തിയപ്പോൾ മാളവികയുടെ വരവും ചർച്ചയായിരുന്നു. പക്ഷേ ഇപ്പോൾ സിനിമയിലേക്ക് ഇല്ലെന്നും താൻ ഒരിക്കലും സിനിമയോട് നോ പറയില്ലെന്നായിരുന്നു മാളവികയുടെ മറുപടി. സിനിമയോടല്ല, സ്‌പോർട്സിനോടാണ് കൂടുതൽ പ്രിയം എന്നാണ് മാളവിക പറഞ്ഞത്. അടുത്തിടെ കൊച്ചിയിൽ നടന്ന വനിതാ സെലിബ്രിറ്റി ഫുട്‌ബാൾ ലീഗിൽ മാളവിക പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം ജയറാമിനൊപ്പം മാളവിക അഭിനയിച്ച പരസ്യചിത്രം
ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.