
കോഴിക്കോട്:ഫായിസ് പ്രതിയായ നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ ഇ ഡി ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസിൽ വച്ചാണ് ചോദ്യംചെയ്യൽ നടക്കുന്നത്.

2013 ലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം കിട്ടിയോ എന്ന് വ്യക്തമല്ല. നടിക്ക് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അറിയാമെന്നാണ് കരുതുന്നത്.
മോഡല്‍ കൂടെയായ അക്ഷര റെഡ്ഡി നേരത്തെ തമിഴ് ബിഗ് ബോസിലും പങ്കെടുത്തിരുന്നു. നേരത്തേ തന്നെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അക്ഷരയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ആരോപണം ഉയർന്നിരുന്നു. കേസിൽ പെട്ടശേഷം പ്ളാസ്റ്റിക് സർജറി ചെയ്ത് രൂപമാറ്റം വരുത്തിയാണ് ബിഗ് ബോസിൽ പങ്കെടുക്കുന്നതാണെന്നായിരുന്നു ആരോപണം. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് താരം പ്രതികരിച്ചിരുന്നില്ല.