amritha-suresh

യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബ വിശേഷങ്ങളും, യാത്രകളെക്കുറിച്ചുമൊക്കെ പങ്കുവയ്ക്കുന്നയാളാണ് ഗായിക അമൃത സുരേഷ്. ആഫ്രിക്കൻ ഹെയർസ്റ്റൈൽ പരീക്ഷിക്കുന്ന ഗായികയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മേക്കപ്പ് ചെയ്യുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് അമൃത ഇപ്പോൾ. ദുബായിലാണ് ഗായിക ഇപ്പോൾ ഉള്ളത്. സുഹൃത്തായ സോണിയയാണ് അമൃതയ്ക്ക് മേക്കപ്പ് ചെയ്തുകൊടുക്കുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളമായി സോണിയ തന്റെ സുഹൃത്താണെന്ന് അമൃത പറയുന്നുണ്ട്.


ദുബായിൽ പോകുമ്പോഴൊക്കെ താൻ സോണിയയെ കാണാറുണ്ടെന്നും അമൃത പറയുന്നു. ഷോപ്പിംഗിന് പോകുന്നതിന് മുൻപാണ് സോണിയ അമൃതയെ കൂടുതൽ സുന്ദരിയാക്കുന്നത്. രസകരമായ സംഭാഷണവും വീഡിയോയിലുണ്ട്.