hff

സമൂഹമാദ്ധ്യമത്തിൽ സംവിധായകൻ ഷാജി കൈലാസിന്റെ കുടുംബചിത്രം ഏറ്റെടുത്ത് ആരാധകർ. ഭാര്യ ആനി, മക്കളായ ജഗൻ, ഷാരോൺ, റുഷിൻ എന്നിവരാണ് ചിത്രത്തിൽ. ഏറെ നാളുകൾക്കുശേഷമാണ് ഷാജി കൈലാസിനെയും കുടുംബത്തെയും ഒന്നിച്ചു കാണുന്നത്. മൂത്ത മകൻ ജഗൻ അച്ഛന്റെ പാതയിലാണ്. അഹാന കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന സംഗീത ആൽബം സംവിധാനം ചെയ്തിരുന്നു. നിഥിൻ രൺജി പണിക്കരുടെ കസബ, കാവൽ എന്നീ ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണിലും സംവിധാന സഹായിയാണ് ജഗൻ. ഇളയ മകൻ റുഷിൻ താക്കോൽ സിനിമയിൽ ഇന്ദ്രജിത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെ അഭിനയരംഗത്തു എത്തിയ ആനി ഷാജി കൈലാസുമായുള്ള വിവാഹത്തോടെ വെള്ളിത്തിര ഉപേക്ഷിക്കുകയായിരുന്നു. മഴയെത്തും മുൻപേ ഉൾപ്പെ ടെ നിരവധി ചിത്രങ്ങളിൽശ്രദ്ധേയ അഭിനയം കാഴ്ചവച്ചു. ടെലിവിഷൻ അവതാരകയായും തിളങ്ങി. ടിവിയിൽ ആനിയുടെ കുക്കറി ഷോ ശ്രദ്ധേയമാണ്.