
മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ബ്രോ ഡാഡി തെലുങ്കിലേക്ക്. മോഹൻലാലും പൃഥ്വിരാജും അവതരിപ്പിച്ച അച്ഛൻ - മകൻ വേഷം തെലുങ്കിൽ വെങ്കിടേഷും റാണ ദഗുബാട്ടിയുമായിരിക്കും അവതരിപ്പിക്കുക. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. തെലുങ്ക് നിർമ്മാതാവായ സുരേഷ് ബാബു ആണ് റീമേക്ക് അവകാശം സ്വന്തമാക്കാൻ ഒരുങ്ങുന്നത്.
പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ബ്രോ ഡാഡി. മീന, കനിഹ, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, ജഗദീഷ്, സൗബിൻ ഷാഹിർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിർമ്മിച്ചത്. ജനുവരി 26ന് സിഡ്നി ഹോട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.