
തിരുവനന്തപുരം: വർക്കലയിൽ കഴിഞ്ഞദിവസം എ.ഐ.എസ്.എഫ് പ്രവർത്തകർക്കുനേരെ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ അക്രമത്തിൽ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. എ.ഐ.എസ്.എഫ് ജില്ലാ എക്‌സിക്യുട്ടീവ് അംഗം അനന്തു സതീശനെയാണ് എസ്.എഫ്.ഐ ഏരിയാ നേതാക്കൾ ഉൾപ്പെടെയുള്ള സംഘം മർദ്ദിച്ചത്.
നിരവധി എസ്.എഫ്.ഐ പ്രവർത്തകരും സി.പി.എം പ്രവർത്തകരും സി.പി.ഐയിലും എ.ഐ.എസ്.എഫിലും ചേർന്നുപ്രവർത്തിക്കാൻ തീരുമാനിച്ചതിൽ പ്രകോപിതരായാണ് ആക്രമണമെന്നും എസ്.എഫ്.ഐയുടെ ഫാസിസ്റ്റ് സമീപനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് പി. ആന്റസും സെക്രട്ടറി ശരൺ ശശാങ്കനും പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.